KeralaKavithakalLatest News

വാജ് പേയിയുടെ ഓര്‍മ്മയ്ക്കായി കവിതാ രചനാ മത്സരം

നാല്പത് വയസ്സില്‍ താഴെയുള്ള യുവതി, യുവാക്കള്‍ക്കായാണ് മത്സരം.

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രിയും കവിയുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.
ബിജെപി സാംസ്‌കാരിക സെല്‍ ആണ് മത്സരം സംഘടിപ്പിക്കുന്നത്. നാല്പത് വയസ്സില്‍ താഴെയുള്ള യുവതി, യുവാക്കള്‍ക്കായാണ് മത്സരം.

‘ഭാരതീയം’ എന്ന വിഷയത്തെ അധികരിച്ചാണ് കവിതകള്‍ രചിക്കേണ്ടത്. ഈ മാസം 20 ന് മുന്‍പ് [email protected] എന്ന മെയില്‍ ഐഡിയിലോ കണ്‍വീനര്‍, വാജ്പേയ് അനുസ്മരണ സമിതി, അരവിന്ദം, ട്യൂട്ടേഴ്സ് ലൈയിന്‍, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ ആണ് കവിതകള്‍ അയക്കേണ്ടത്.

തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുന്നു കവിതകളുടെ രചയിതാക്കള്‍ക്ക് 22 ന് തിരുവനന്തപുരത്ത് നടക്കുന്ന കവി സമ്മേളനത്തില്‍ കവിത അവതരിപ്പിക്കാനുള്ള അവസരവും, സമ്മാനവും നല്‍കുന്നതാണ്. 5001 രൂപയും പ്രശസ്തി പത്രവും, ഫലകവുമാണ് ഒന്നാം സമ്മാനം. 3001 രൂപയും പ്രശസ്തി പത്രവും, ഫലകവും രണ്ടാം സമ്മാനമായും 2001 രൂപയും പ്രശസ്തി പത്രവും, ഫലകവും മൂന്നാം സമ്മാനമായും നല്‍കുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button