Latest NewsNewsIndia

ദേശീയ സാങ്കേതിക ദിനം: വാജ്‌പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ആണവ പരീക്ഷണ സമയത്ത് വാജ്‌പേയി അസാമാന്യമായ രാഷ്ട്രീയ ധൈര്യവും രാഷ്ട്രതന്ത്രവുമാണ് പ്രകടിപ്പിച്ചത്

ന്യൂഡൽഹി: ദേശീയ സാങ്കേതിക ദിനത്തിൽ വാജ്പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998 ൽ പൊഖ്‌റാനിൽ നടന്ന ആണവ പരീക്ഷണങ്ങൾ വിജയകരമാക്കിയ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്‌നങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. 1998 ലെ ആണവ പരീക്ഷണങ്ങളുടെ ഒരു വീഡിയോ പങ്ക് വച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് നന്ദി അറിയിച്ചത്. ആണവ പരീക്ഷണ സമയത്ത് വാജ്‌പേയി അസാമാന്യമായ രാഷ്ട്രീയ ധൈര്യവും രാഷ്ട്രതന്ത്രവുമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമർശത്തിൽ ക്രിമിനൽ കേസെടുക്കാൻ പോക്‌സോ കോടതി

ദേശീയ സാങ്കേതിക ദിനത്തിൽ, 1998-ലെ പൊഖ്റാൻ പരീക്ഷണങ്ങൾ വിജയിപ്പിക്കുന്നതിന് കാരണമായ രാജ്യത്തെ മിടുക്കരായ ശാസ്ത്രജ്ഞർക്കും അവരുടെ പ്രയത്നങ്ങൾക്കും തങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. മികച്ച രാഷ്ട്രീയ ധീരതയും രാഷ്ട്രതന്ത്രവും പ്രകടിപ്പിച്ച അടൽ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ ഞങ്ങൾ അഭിമാനത്തോടെ ഓർക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Also: രാജ്യദ്രോഹക്കുറ്റം സ്‌റ്റേ ചെയ്ത് സുപ്രിം കോടതി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button