KeralaLatest News

ചാരക്കേസിന് പിന്നിലാര്? വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം•ഐ.എസ്.ആര്‍.ഓ ചാരക്കേസിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസനുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്.മുസ്‌തഫ. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെതിരെയുള്ള ഗൂഢാലോചനയാണ് ചാരക്കേസെന്നും മുസ്തഫ പറഞ്ഞു.

കരുണാകരനെതിരെ നടത്തിയ ഗൂഢാലോചനയില്‍ മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും പങ്കാളികളാണെന്നും മുസ്തഫ ആരോപിച്ചു. എം.എം.ഹസന്‍ അവസരവാദിയാണ്. ചാരക്കേസില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ ജനം ഞെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994 ല്‍ നമ്പി നാരായണനെ പൊലീസ് അറസ്‌റ്റ് ചെയ്യുമ്പോള്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ടി.എച്.മുസ്‌തഫ.

shortlink

Related Articles

Post Your Comments


Back to top button