Latest NewsTravel

അവിവാഹിതരായ സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ ഇവയൊക്ക

അവിവാഹിതരായ സഞ്ചാരികള്‍ ഉറപ്പായും സന്ദർശിക്കേണ്ട 10 സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു

  • ഗോവ

ചെറുപ്പക്കാരായ യുവതി യുവാക്കളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്. ഇന്ത്യയിലെ ചെറിയ സംസ്ഥാനമാണെങ്കിലും ഇവിടത്തെ ബീച്ചും മറ്റും നൽകുന്ന ഭംഗി വളരെ വലുതാണ്

  • ലഡാക്ക്

രാജ്യത്ത് ബൈക്കുമായി നീണ്ട യാത്രയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ ആദ്യം ഓടി എത്തുന്ന സ്ഥലം. ലഡാക്കിലെ മഞ്ഞുമൂടിയ മലനിരകളിലൂടെയുള്ള യാത്ര തരുന്ന അനുഭവം ഒരിക്കലും മറക്കാനാവാത്തതായിരിക്കും

  • ന്യൂയോർക്ക്

അമേരിക്കയിലെ പ്രമുഖ നഗരം. ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന ഈ നഗരത്തിൽ കിട്ടാത്തതായി ഒന്നുമില്ല. ഇവിടെക്ക് ഒറ്റയ്ക്കൊരു യാത്ര പോകുമ്പോൾ ലഭിക്കുന്ന അനുഭവം നിങ്ങളെ ഒരുപക്ഷെ ഏറെ സന്തോഷിപ്പിക്കും

  • ഇബിസ

മെഡിറ്റേറിയൻ സിയിലാണ് ഇബിസ ഐലൻഡ്. ഇവിടത്തെ പാർട്ടികൾ ലോകപ്രശസ്തമാണ്.

  • റിയോ ഡി ജനീറോ

അമേരിക്കയുടെ അതേ മനോഹാരിതയും സൗകര്യവും ഉള്ള നഗരമാണ് ബ്രസീലിലെ റിയോ ഡി ജനീറോ. ഇവിടത്തെ ഗലാ ഇവന്റ് ആണ് സഞ്ചാരികളുടെ മുഖ്യ ആകർഷണം

  • കോർസിക

ലണ്ടനിലെ കോർസിക ബീച്ചിൻ്റെ മനോഹാരിതയും പച്ചപ്പും മറ്റൊരു ഐലൻഡിലും ലഭിക്കില്ല.

  • ആംസ്റ്റർഡാം

യൂറോപിലെ പ്രശസ്ഥമായ നഗരമാണ് നെതർലാൻ്റിൻ്റെ തലസ്ഥാനമായ ആംസ്റ്റർഡാം. ഒറ്റയ്ക്ക് സ്വതന്ത്രത്തിന്റെ മധുരം അറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഇടമാണിത്.

  • പാരീസ്

നഗരത്തിന്റെ മനോഹാരിതയും ചരിത്രമുറങ്ങുന്ന ഈഫിൽ ടവറുമാണ് പാരീസ് എന്ന നഗരം നിങ്ങളെ ആകർഷിക്കുക

  • പ്രാഗ്

ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ഈ പുരാതന നഗരം. യൂറോപ്യന്‍ സംസ്കൃതിയുടെ കേന്ദ്രമെന്നും പറയപ്പെടുന്ന ഇവിടം സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നിങ്ങൾക്കായി ഒരുക്കിത്തരും.

  • കൊ ഫി ഫി

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും തായ്‌ലൻഡിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങൾക്ക് സമ്മാനിക്കുക. ഒറ്റപ്പെടലിന്‍റെ ലോകത്തു നിന്നും സ്വപ്നലോകത്തേക്ക് കടക്കാൻ ഇവിടുത്തെ ഹോസ്റ്റലുകളിലെ ഒരു ദിവസത്തെ താമസം നിങ്ങളെ സഹായിച്ചേക്കാം

Tags

Post Your Comments

Related Articles


Close
Close