KeralaLatest News

വിദേശത്ത് പോകാന്‍ ദിലീപിന് അനുമതി: രേഖകളില്‍ ചിലത് നല്‍കാനാവില്ലെന്ന് പോലീസ്

ഇവ നല്‍കുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തിരുന്നു

കൊച്ചി: നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി. എറണാകുളം സെഷന്‍സ് കോടതിയാണ് ദിലൂപിന് അനുമതി നല്‍കിയത്. ദിലീപ് നേരത്തേ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 20 മുതല്‍ 22 വര ദോഹയില്‍ പോകാനാണ് അനുമതി നല്‍കിയത്.

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴെണ്ണം നല്‍കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇവ നല്‍കുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തിരുന്നു. ഇതേസമയം കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലൂപിന്റെ ഹര്‍ജിയിലെ പ്രധാന വാദം.

Tags

Related Articles

Post Your Comments


Back to top button
Close
Close