Latest NewsIndia

കൃത്യ സമയത്ത് ശമ്പളം കൊടുത്തില്ല, പ്രതികാരമായി ബസുമായി മുങ്ങി ഡ്രൈവർ

ഗുരുഗ്രാം: ശമ്പളം കൊടുക്കാൻ 2 ദിവസം താമസിച്ചതിൽ കോപിതനായി ഒരു ഡ്രൈവർ കാട്ടിയ പരാക്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം . ഗുരുഗ്രാമിലെ സെക്ടര്‍ 49ലെ സ്വകാര്യ സ്പോര്‍ട്സ് അക്കാദമിയിലെ ബസുമായാണ് ഡ്രെെവര്‍ പോയത്. അക്കാദമി നല്‍കിയ പരാതിയില്‍ സതീഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാമ്പസില്‍ നിന്ന് വിദ്യാര്‍ഥികളുമായി വെള്ളിയാഴ്ച പോയ ഡ്രെെവര്‍ പിന്നീട് മടങ്ങിയെത്തിയില്ല. അക്കാദമിയില്‍ നിന്ന് വിളിച്ചപ്പോള്‍ തനിക്ക് ശമ്പളം ലഭിച്ചിട്ടില്ല, ഇതിനാൽ ബസുമായി പോകുകയണെന്നാണ് അധികൃതർക്ക് നൽകിയ മറുപടി.

സതീഷ് ബസ് അക്കാദമിയിലേക്ക് എത്തിക്കാതെ വീട്ടിലേക്ക് കൊണ്ട് പോയെന്നാണ് അക്കാദമി മാനേജര്‍ നല്‍കിയിരിക്കുന്ന പരാതി. ശമ്പളം രണ്ട് ദിവസം മാത്രമാണ് വെെകിയതെന്നും പരാതിയില്‍ പറയുന്നു. വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സതീശിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം ശമ്പളം താമസിച്ചതിന്റെ പേരിൽ ഡ്രൈവർ കാണിച്ച പണിയിൽ അമ്പരന്നിരികകുകയാണ് മറ്റുള്ള ജീവനക്കാർ.

Tags

Post Your Comments


Back to top button
Close
Close