Health & Fitness

കുടവയർ കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് !

കുടവയര്‍ ഇന്ന്‌ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ്‌. വയറ്റിലെ കൊഴുപ്പാണ്‌ ഇതിനു കാരണം. ഇത്‌ ഏറെ അപകടകരമാണ്‌. ശരീരത്തിലെ അവയവങ്ങളെ ചുറ്റിയാണ്‌ ഇതുള്ളത്‌. വയറ്റിലും സമീപത്തും അടിഞ്ഞിരിക്കുന്ന കൊഴുപ്പാണ് കുടവയറായി മാറുന്നത്.

കുടവയര്‍ കുറയ്‌ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌ ഭക്ഷണമാണ്‌. മധുരമുള്ളതും എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാപ്പി കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്‌. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. കാപ്പി കുടിച്ചാല്‍ കുടവയര്‍ പെട്ടെന്ന്‌ കൂടാം. അത്‌ പോലെ തന്നെയാണ്‌ മദ്യവും.മദ്യം കുടിക്കുന്തോറും കുടവയര്‍ കൂടുകയേയുള്ളൂ.

മറ്റൊന്നാണ്‌ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കുടവയര്‍ കൂടുക മാത്രമല്ല കൊളസ്‌ട്രോള്‍, ഷൂഗര്‍,ബിപി പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പെട്ടെന്ന്‌ പിടിപ്പെടും.കുടവയര്‍ കുറയ്‌ക്കണമെന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം വിചാരിക്കുകയാണ്‌ വേണ്ടത്‌. കുടവയര്‍ കുറയാന്‍ ഏറ്റവും നല്ലതാണ്‌ മീനിന്റെ എണ്ണ. സാല്‍മണ്‍,സാര്‍ഡിയന്‍ പോലുള്ള മീനിന്റെ എണ്ണ കുടവയര്‍ കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌.

കുടവയര്‍ കുറയ്‌ക്കാന്‍ മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്‌. അത്‌ ശരീരത്തിന്‌ കൂടുതല്‍ ദോഷം ചെയ്യും. പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. മറിച്ച്‌ ഒഴിവാക്കിയാല്‍ മറ്റ്‌ അസുഖങ്ങള്‍ പിടിപ്പെടാം. രാത്രി എട്ട്‌ മണി കഴിഞ്ഞ്‌ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത്‌ ഒഴിവാക്കണം. രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ കുടവയര്‍ കൂടുക മാത്രമല്ല മറ്റ്‌ അസുഖങ്ങള്‍ പിടിപ്പെടുകയും അമിതവണ്ണം വയ്‌ക്കാന്‍ സാധ്യത കൂടുതലുമാണ്‌. അത്‌ കൊണ്ട്‌ രാത്രി 8 മണിക്ക്‌ മുമ്പ്‌ തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

കുടവയര്‍ കുറയ്‌ക്കാന്‍ നിര്‍ബന്ധമായും ഉപ്പ്‌ ഒഴിവാക്കുക.ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമാക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഫൈബര്‍ സഹായിക്കും.
മിക്കവരും ദാഹം വരുമ്പോള്‍ കൂള്‍ ഡ്രിങ്‌സ്‌ വാങ്ങി കുടിക്കാറുണ്ട്‌. എന്നാല്‍ കൂള്‍ ഡിങ്‌സിന്റെ ദോഷവശങ്ങളെ കുറിച്ച്‌ പലരും ചിന്തിക്കാറില്ല. കൂള്‍ ഡിങ്ങ്‌സ്‌ കുടിക്കുന്നതിലൂടെ ശരീരത്തില്‍ കൊഴുപ്പ്‌ കൂടുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്യുന്നു.

Related Articles

Post Your Comments


Back to top button