Latest NewsKerala

ഇന്ന് ഹര്‍ത്താല്‍

പുനലൂര്‍•പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സി.പി.ഐ. സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചല്‍ കോളേജ് ജംഗ്ഷനില്‍ നടന്ന പഞ്ച് മോദി ചലഞ്ചിനിടെ  ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ലിജു ജമാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാത്തി ചാര്‍ജ്ജില്‍ രണ്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും പ്രകടനത്തിനിടെയുണ്ടായ കല്ലേറില്‍ സി.ഐ ഉള്‍പ്പടെ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close