Latest NewsKerala

സിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു: ഹർത്താൽ തുടരുന്നു

സം​ഘ​ര്‍​ഷ​ത്തി​ല്‍ പു​ന​ലൂ​ര്‍ സി​ഐ ബി​നു​ വ​ര്‍​ഗീ​സി​നും പ​രി​ക്കേ​റ്റിരുന്നു.

പു​ന​ലൂ​ര്‍: സിപിഐ നേ​താ​വി​നെ അ​റ​സ്റ്റു ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​ന​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു. കഴിഞ്ഞ രാ​ത്രി അ​ഞ്ച​ലി​ല്‍ സിപിഐ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് അ​ഞ്ച​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ല്‍ അറസ്റ്റിലായത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പു​ന​ലൂ​ര്‍ സി​ഐ ബി​നു​ വ​ര്‍​ഗീ​സി​നും പ​രി​ക്കേ​റ്റിരുന്നു.

 

സംഭവത്തില്‍ പ്രതിഷേധിച്ച്‌ പുനലൂര്‍ സിപിഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. സിപിഐ പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​തി​രെ ന​ട​ത്തി​യ പ​ഞ്ച് ച​ല​ഞ്ച് പ​രി​പാ​ടി​ക്കിടെ ബിജെപി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി. ​തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പിന്നാലെ സിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പോലീസുമായി സംഘര്‍ഷമുണ്ടായതും ലിജു അറസ്റ്റിലായതും.തുടർന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിച്ച്‌ പു​ന​ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.​

Tags

Related Articles

Post Your Comments


Back to top button
Close
Close