Latest NewsKerala

കവര്‍ച്ചാശ്രമം തടയാന്‍ മാലയൂരി ബാഗിലിട്ടു: പിന്തുടര്‍ന്നെത്തി വീണ്ടും മോഷണം

രണ്ടു സ്ത്രീകള്‍ മാല കവരാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്

തിരൂരങ്ങാടി: അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ മാല മോഷ്ടിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം നടന്നത്. തിരൂരങ്ങാടി എന്‍കെ റോഡിലെ കളരിക്കല്‍ സനലിന്റെയും വിജിയുടെയും രണ്ടര വയസ്സുള്ള കുട്ടിയുടെ ഒരു പവന്റെ മാലയാണു മോഷ്ടിച്ചത്. രണ്ടു സ്ത്രീകള്‍ മാല കവരാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരുതവണ മാല പൊട്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടും വിടാതെ പിന്തുടര്‍ന്ന് മോഷണം നടത്തുകയായിരുന്നു.

രാവിലെ കുട്ടിയെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയില്‍ എത്തിയ വിജി ഒപി ടിക്കറ്റെടുക്കാന്‍ വരിനില്‍ക്കുമ്പോള്‍ രണ്ട് സ്തരീകള്‍ എത്തി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചുരിദാറും സാരിയുമായിരുന്നു ഇവരുടെ വേഷം. ഷാള്‍ കൊണ്ട് കൈ മറച്ച് കുട്ടിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെങ്കിലും കുട്ടി തിരിഞ്ഞുനോക്കിയതിനാല്‍ എടുക്കാന്‍ കഴിഞ്ഞില്ല.  ഇത് ശ്രദ്ധയില്‍പ്പെട്ട വിജി മാലയൂരി ബാഗിലിടുകയായിരുന്നു.

എന്നാല്‍ തിരിച്ച് വീട്ടിലെത്തി നോക്കിയപ്പോഴാണ് ബാഗില്‍നിന്ന് മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മാല പൊട്ടിച്ച സ്ത്രീകള്‍ തന്നെ വീണ്ടും അടുത്തുകൂടി ബാഗില്‍ നിന്ന് മാല കവര്‍ന്നെന്നാണു കരുതുന്നത്. ആശുപത്രി അധികൃതരും സനലും പൊലീസില്‍ പരാതി നല്‍കി. ഒപി ടിക്കറ്റിന് തിരക്ക് കുറഞ്ഞ സമയമായിട്ടും കവര്‍ച്ച നടന്നതിനാല്‍ സ്ഥിരം മോഷ്ടാക്കളാണെന്നാണു സംശയിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close