Latest NewsIndia

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ദ്ധിപ്പിച്ചു

അതേസമയം ട്രെയിനില്‍ ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്പനക്കാര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു

ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനിലെ ചായക്കും കാപ്പിക്കും ഐആര്‍സിടിസി വില വര്‍ദ്ധിപ്പിച്ചു. നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്.

ചായയ്ക്കും കാപ്പിക്കും ഏഴുരൂപയാണെങ്കിലും ഇപ്പോള്‍തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആരോപണമുണ്ട്. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. അതേസമയം ട്രെയിനില്‍ ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്പനക്കാര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close