KeralaLatest News

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ വാഹനത്തിനു നേരെ ആക്രമണം

ഞായറാഴ്ച രാത്രി 10ഓടെ എറണാകുളത്ത് അയ്യപ്പന്‍ കാവില്‍ പാര്‍ക്കുചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലാണ് അജ്ഞാതര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ കാറിനു നേരെ ആക്രമണം. ഞായറാഴ്ച രാത്രി 10ഓടെ എറണാകുളത്ത് അയ്യപ്പന്‍ കാവില്‍ പാര്‍ക്കുചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലാണ് അജ്ഞാതര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രമേശ് പറഞ്ഞു. കാറിന് നേരെ ആക്രമണം നടക്കുമ്പോള്‍ ഡ്രൈവര്‍ വാഹനത്തിന് സമീപത്തില്ലായിരുന്നുവെന്നും പിന്നീടാണ് ചില്ല് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടതെന്നും കാറിന് മറ്റ് കേടുപാടുകള്‍ വന്നിട്ടുണ്ടെന്നുമാണ് ആരോപണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button