Latest NewsNattuvartha

സീറ്റ് ബെൽറ്റും എയർബാഗും രക്ഷകർ, ടാങ്കർ ലോറിയിലിടിച്ച് തകർന്ന കാറിലെ യാത്രക്കാർ രക്ഷപ്പെട്ടു

നായ കുറുകെ ചാടി വെട്ടിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് പൂർണ്ണമായും തകർന്നു

വാളയാർ: നായ കുറുകെ ചാടി വെട്ടിച്ച കാർ ടാങ്കർ ലോറിയിലിടിച്ച് തകർന്നു, എന്നാൽ യാത്രക്കാരെ തുണച്ച് സീറ്റ് ബെൽറ്റും എയർബാഗും.

അപകടം നടന്നത് ദേശീയപാതയിൽ മരുതറോഡ് ജംക്‌ഷനിലാണ് . കാറിലുണ്ടായിരുന്ന പെരുവെമ്പ് അന്നകൃപയിൽ സതീഷിന്റെ ഭാര്യ രതി (42), മകൻ അശ്വിൻ‍ (19) എന്നിവരാണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.

കൃത്യമായി എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ കാർ ഇടിച്ചു തകർന്ന ഉടൻ എയർബാഗ് പുറത്തേക്കു വന്നതിനാലാണു യാത്രക്കാർ രക്ഷപ്പെട്ടത്. ടാങ്കറിനു തകരാറുണ്ടാകാതിരുന്നതും കൂടുതൽ അപകടം ഒഴിവാക്കി.

Tags

Post Your Comments


Back to top button
Close
Close