Latest NewsInternational

ട്രാമി ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചു; പരിഭ്രാന്തിയോടെ ജനങ്ങള്‍

ടോക്കിയോ: ട്രാമി ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചു. ജപ്പാനിലെ ഹോന്‍ഷു ദ്വീപില്‍ ആഞ്ഞടിച്ച കാറ്റില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തുടര്‍ന്ന് മധ്യ, പടിഞ്ഞാറന്‍ ജപ്പാനില്‍ നിന്നായി 1.20 ലക്ഷത്തിലധികം പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റിനെ തുടര്‍ന്ന് ടോക്കിയോ ഉള്‍പ്പെടെയുള്ള മേഖലകളിലെ വിമാന, ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. കനത്ത മഴയ്ക്കും കാറ്റിനും ഒപ്പം മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button