NattuvarthaLatest News

ട്രാൻസ്ജെൻഡർ ശീതൾ ശ്യാമിന് റൂം നിഷേധിച്ച സംഭവം; കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

ട്രാൻസ്ജെൻഡർ ആയ ഒരാൾക്ക് റൂം നൽകാനാകില്ലെന്ന് പറഞ്ഞ് ശീതൾ ശ്യാമിനെ മടക്കി അയയ്ക്കുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡംഗം ശീതൾ ശ്യാമിന് റൂം നിഷേധിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് പറഞ്ഞതായി ശീതൾ ശ്യാം പറഞ്ഞു.

മൊകേരി ഗവൺമെന്റ് കോളജ് യൂണിയൻ ഉദ്ഘാടനത്തിനായെത്തിയ ശീതൾ ശ്യം വടകരയിൽ അൽ സഫ ലോഡ്ജിൽ റൂമെടുക്കാനെത്തിയത്. എന്നാൽ ട്രാൻസ്ജെൻഡർ ആയ ഒരാൾക്ക് റൂം നൽകാനാകില്ലെന്ന് പറഞ്ഞ് തന്നെ അധിക്ഷേപിച്ച് സംസാരിച്ചതായി ശീതൾ പറയുന്നു. വടകര പൊലീസ് സ്റ്റേഷനിൽ ശീതൾ നൽകിയ പരാതിയെ തുടർന്ന് ലോഡ്ജ് മാനേജരെ കസ്റ്റഡിയിലെടുത്തു. എന്നാൽ കേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനെതിരെ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജസ്റ്റിസ് ബോർഡംഗം ശീതൾ ശ്യാം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close