Latest NewsKerala

സംസ്ഥാനത്തെ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊളിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ആറാം തീയതി ന്യൂനമര്‍ദ്ദം രൂപപ്പെട്ട് 7,8 തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ട്.

കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close