KeralaLatest News

15 കാരൻ വലിയച്ഛന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടി; തിരച്ചിൽ ശക്തമാക്കി പോലീസ്

ഇരുവരും ഒന്നിച്ച്‌ യാത്ര പുറപ്പെട്ടതാകാമെന്നാണ്‌

ആലപ്പുഴ : 15 കാരനായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയെയും പിതൃസഹോദര ഭാര്യയെയും കാണാനില്ലെന്ന് പരാതി. ചേര്‍ത്തല മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്‌ഠന്റെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയേയുമാണ്‌ കാണാതായത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്ന്‌ പോയ വിദ്യാര്‍ഥി കടവന്ത്രയിലെ പിതൃസഹോദരന്റെ വീട്ടില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച്‌ യാത്ര പുറപ്പെട്ടതാകാമെന്നാണ്‌ പോലീസിന്റെ നി​ഗമനം.

ഉച്ചയ്‌ക്ക്‌ 3.30 ന്‌ പുന്നപ്രയിലെ ടവര്‍ പരിധിയില്‍ വെച്ച്‌ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയി. വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ മാരാരിക്കുളം പൊലീസും, യുവതിയെ കാണാതായ പരാതിയില്‍ കടവന്ത്ര പൊലീസും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇരുവരും മധുരയിലെത്തിയെന്നാണ് പോലിസിന് ലഭിച്ച സൂചന. അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button