NattuvarthaLatest News

നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് ജീപ്പിലാണ് യാത്രപോയത്.

മാനന്തവാടി : നാലംഗ കര്‍ഷക കുടുംബം തൂങ്ങിമരിച്ച നിലയില്‍. വയനാട്ടില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ്(48), ഭാര്യ മിനി (43), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീടിനടുത്ത് അയല്‍വാസിയുടെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ വീട്ടില്‍ വൈകുന്നേരം ഭാര്യയേയും മക്കളെയും കൂട്ടി യാത്രപോയിരുന്ന നാല് പേരും രാത്രി വൈകിയും തിരിച്ചെത്താത്തിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ രാത്രി വൈകിയുളള തിരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് ജീപ്പിലാണ് യാത്രപോയത്.

അടുത്ത ദിവസം രാവിലെയാണ് അയല്‍വാസിയായ തോട്ടം ഉടമ തന്‍റെ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ ഇവരെ കണ്ടെത്തിയത്. ഇവരുടെ ജീപ്പ് വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയായും കണ്ടെടുത്തു. ആത്മഹത്യക്കുറുപ്പ് ലഭിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ തലപ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൃഷിയും പശു ഫാമും നടത്തിയാണ് വിനോദ് കുടുംബം പുലര്‍ത്തിയിരുന്നത്.കുടുംബപ്രശ്‌നങ്ങളാണ് കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close