Latest NewsInternational

ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കിന്‍ഷാസ: ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിലാണ് 50 പേര്‍ മരിച്ചത്. നൂറിലേറേ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു.

തലസ്ഥാനമായ കിന്‍ഷാസയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ എംബുത്തയിലായിരുന്നു അപകടം. പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് കോംഗോ സെന്‍ട്രല്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close