Latest NewsJobs & Vacancies

പ്രൊജക്ട് ഫെല്ലോ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി പ്രൊജക്ട് ഫെല്ലോ (രണ്ട് ഒഴിവ്) തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സിലുളള ബിരുദാനന്തര ബിരുദവും, ഡേറ്റാ പ്രോസസ്സിങ്ങ് & റിപ്പോര്‍ട്ട് റൈറ്റിങ്ങിലുളള രണ്ടു വര്‍ഷ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 16ന് രാവിലെ 10 ന്് വികാസ് ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ നടക്കും. കരാര്‍ അടിസ്ഥാനത്തിലുളള നിയമനത്തിന് പ്രതിമാസം 21420 രൂപയാണ് വേതനം. വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളും പകര്‍പ്പുകളും സഹിതം എത്തണം.

Tags

Post Your Comments


Back to top button
Close
Close