Latest NewsKerala

200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

കൊച്ചി: 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ലോകവ്യാപകമായി നിരോധിക്കപ്പെട്ട എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിന്‍ ഡയോക്‌സി മെത്താംഫീറ്റമിന്‍ എന്ന മയക്കുമരുന്നാണ് കഴിഞ്ഞയാഴ്ച എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

കൊച്ചിയിലൂടെയാണ് പ്രതി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശി പ്രശാന്താണ് എക്‌സൈസ് എന്‍ഫോഴ്‌സമെന്റിന്റെ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്ന് 30 കിലോഗ്രാം തൂക്കം വരും.

Tags

Related Articles

Post Your Comments


Back to top button
Close
Close