Latest NewsUK

ലേലത്തില്‍ പത്ത് കോടിയ്ക്ക് വിറ്റു പോയ പെയിന്റിങ് അപ്പോള്‍ തന്നെ കീറിക്കളഞ്ഞു; അജ്ഞാതനായ ചിത്രകാരനെ തേടി ലോകം

ബാന്‍സ്‌കി തന്റെ പെയിന്റിംഗുകള്‍ വിറ്റ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 15 മില്യണ്‍ പൗണ്ടിലധികമാണ്

ലണ്ടന്‍: ഒരു ബില്യണിലധികം പൗണ്ടിന് ലേലം ചെയ്യപ്പെട്ട പ്രശസ്തമായ പെയിന്റിങ് അപ്പോള്‍ തന്നെ കീറിക്കളഞ്ഞ് ചിത്രകാരന്‍. സോത്ത്‌ബൈയില്‍ വച്ച് നടന്ന ലേലത്തില്‍ ചിത്രകാരനായ ബാന്‍സ്‌കിയുടെ ചിത്രമായ ഗേള്‍ വിത്ത് ബലൂണാണ് കൂ5റികഞ്ഞത്. ഈ ചിത്രത്തിന്റെ ഫ്രെയിമില്‍ ഘടിപ്പിച്ചിരുന്ന റിമോട്ട് ഡിവൈസിന്റെ സഹായത്തോടെയാണ് താന്‍ ചിത്രം നശിപ്പിച്ചിരിക്കുന്നതെന്ന് ഒരു വീഡിയോയിലൂടെ ബാന്‍സ്‌കി തന്നെ വെളിപ്പെടുത്തി. അതേസമയം ഇയാളെ ലോകം മുഴുവന്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാള്‍ ഇതുവരെ ആര്‍ക്കും പിടി കിട്ടിയിട്ടില്ല.

bansky painting

വന്‍ തുകയ്ക്ക് വാങ്ങിയ പെയിന്റിങ് തങ്ങളുടെ കണ്‍മുന്നില്‍ വച്ച് ഇല്ലാതാവുന്നത് കണ്ട് അത് ലേലം വച്ചവര്‍ ഞെട്ടി നില്‍ക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. തങ്ങളുടെ പെയിന്റിങ് അജ്ഞാതനായ ആര്‍ട്ടിസ്റ്റിനാല്‍ നശിപ്പിക്കപ്പെട്ടുവെന്ന് ഓക്ഷന്‍ ഹൗസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നശീകരണവും ഒരു സൃഷ്ടപരമായ പ്രേരണയാണെന്ന് ന്യായീകരിച്ചാണ് ബാന്‍സ്‌കി തന്നെ തന്റെ സൃഷ്ടികള്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.ചാനല്‍ 4ന് നല്‍കിയ അഭിമുഖത്തിലാണ് ബ്രിസ്റ്റോളിലെ ഈ ആര്‍ട്ടിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

painting destoyed

ബാന്‍സ്‌കി തന്റെ പെയിന്റിംഗുകള്‍ വിറ്റ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 15 മില്യണ്‍ പൗണ്ടിലധികമാണ്. ഇതിനു മുമ്പും തന്റെ സൃഷ്ടികള്‍ വിലകൊടുത്ത് വാങ്ങരുതെന്ന് ആളുകളോട് നിര്‍ദേശിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ബാന്‍സ്‌കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഈ പെയിന്റിംഗിലെ ഫ്രെയിമിനുള്ളില്‍ അത് തകര്‍ക്കാന്‍ വേണ്ടി ഒരു ഷ്രെഡര്‍ സ്ഥാപിച്ചിരുന്നുവെന്നും ഇത് ലേലത്തിന് പോവുകയാണെങ്കില്‍ നശിപ്പിക്കുകയായിരുന്നു താന്‍ ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button