KeralaLatest News

പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനായി അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുമെന്ന് മുകേഷ്

സ്റ്റേജ് ഷോ വഴിയെത്തുന്ന അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും മുകേഷ് അറിയിച്ചു

കൊല്ലം : പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള ധനശേഖരണാര്‍ഥം അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുമെന്ന് നടന്‍ മുകേഷ് . സ്റ്റേജ് ഷോ വഴിയെത്തുന്ന അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ മുകേഷ് അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ പത്തുലക്ഷം രൂപ ആദ്യവും 40 ലക്ഷം രൂപ പീന്നീ‌ടും നല്‍കിയ സംഘടനയാണ് അമ്മയെന്ന് എം മുകേഷ് എംഎല്‍എ കൂട്ടിച്ചേർത്തു. .

shortlink

Related Articles

Post Your Comments


Back to top button