Latest NewsIndia

റാലിക്കിടെ ബലൂണുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു : രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്

രാഹുൽ ഗാന്ധി തുറന്ന വാഹനത്തിൽ സഞ്ചരിക്കവെയാണ് അപകടം.

ജബല്‍പൂര്‍ : തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലുണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി തുറന്ന വാഹനത്തിൽ സഞ്ചരിക്കവെയാണ് അപകടം.

രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാൻ തയ്യാറാക്കി വെച്ചിരുന്ന തട്ടിൽ നിന്ന് ബലൂണിൽ തീ പടരുകയായിരുന്നു. തീ പിടിച്ച ബലൂൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്‍റെ വാഹനവും തമ്മിൽ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു.

എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോ‍ഡ് ഷോയാണ് രാഹുൽ ഗാന്ധി ജബൽപൂരിൽ നടത്തിയത്. മധ്യപ്രദേശിലെ കോൺഗ്രസ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് നഗരത്തിന്‍റെ പ്രധാന വീഥികളിലൂടെ അദ്ദേഹത്തെ അനുഗമിച്ചത്. ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സംഭവസ്ഥലത്തത്തി ജനങ്ങളെ മാറ്റി സുരക്ഷ ഒരുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button