Latest NewsNewsIndia

ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

ലക്നൗയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു

ലക്നൗ:  ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ മൂന്ന് വർഷത്തിനകം ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ലക്നൗയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു.

ആ ദിനം ഒരിക്കലും അകലെയല്ല. 3 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഇടത് തീവ്രവാദം ഉണ്ടാകില്ല. ഇത് സംസ്ഥാന പോലീസിനൊപ്പം നിങ്ങൾ ശക്തമായി നിന്നത് കൊണ്ടാണ്. അല്ലെങ്കിൽ ഇത് സാധ്യമല്ലായിരുന്നു- അദ്ദേഹം പറഞ്ഞു. 126 ൽ നിന്നും 10 – 12 ആയി നക്സൽ ബാധിത ജില്ലകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

വിവിധ സ്ഥലങ്ങളിലായി ഈ വര്ഷം 131 മാവോയിസ്റ്റുകളെ വധിച്ചു. 278 പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും 58 പേ​ര്‍ കീ​ഴ​ട​ങ്ങി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close