USALatest News

അമേരിക്കയിൽ വാഹനാപകടം : 20പേർക്ക് ദാരുണാന്ത്യം

ന്യുയോര്‍ക്ക്: അമേരിക്കയിൽ വാഹനാപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന ലിമോസിന്‍ കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ ഇടിച്ചുകയറി 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് . ആല്‍ബനിക്കു സമീപനം സ്കോഹറീ കൗണ്ടിയില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരു കാറിന് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. ആപ്പിള്‍ ബാരല്‍ കൗണ്ടി സ്റ്റോറിനു പുറത്തുനിന്നവര്‍ക്കു മേലാണ് കാര്‍ ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ ഇടിച്ചുകയറുകയറി എന്നാണു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags

Post Your Comments

Related Articles


Close
Close