Latest NewsUAE

ജ്ഞാനപ്പാന പാരായണ മഹായജ്ഞം ദുബായിയിൽ നേതൃത്വം : ആർട് ഓഫ് ലിവിംഗ് 

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും ആർട് ഓഫ് ലിവിംഗ് കേരളഘടകം മുൻ ചെയർമാനുമായ ഡോ .റിജിജി നായരുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നുമുതൽ (ഒക്ടോബർ 8) രണ്ടുദിവസങ്ങളിലായിദുബായിയിൽ ജ്ഞാനപ്പാന പാരായണവും വ്യാഖ്യാനവും.
ഷാർജയിലെ ആർട് ഓഫ് ലിവിംഗ് കേന്ദ്രത്തിൻറെ നിയന്ത്രണത്തിൽ വൈകുന്നേരം 7 -30 മുതൽ 9-30 വരെ ഡോ .റിജിജി നായർ നയിക്കുന്ന ”ജ്ഞാനപ്പാന ജ്ഞാനസദസ്സി”ൽ ജാതിമതഭേദമില്ലാതെ ഏവർക്കും സൗജന്യമായി പ്രവേശനം ലഭിക്കും.സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായാണ് കേരളത്തിന്റെ വേദാന്തമെന്ന് വിശേഷിപ്പിക്കാവുന്ന ജ്ഞാനപ്പാനയുടെ സമൂഹപാരായണം ജീവനകലയുടെ ആചാര്യൻ ഗുരുദേവ് ശ്രീശ്രീരവിശങ്കർജി നിർദ്ദേശിക്കുന്നത് .

ഉപനിഷത് സത്യം അനുഭവമധുരിമയോടെ അതീവലളിതവും സമഗ്രവുമായി സംഗ്രഹിച്ചു പ്രതിപാദിക്കുന്ന പ്രാചീന മലയാളകൃതിയായ ജ്ഞാനപ്പാന മലയാളത്തിലെ ഉപനിഷത്തായി കരുതണമെന്നും ഗുരുദേവ് ശ്രീശ്രീരവിശങ്കർജി വ്യക്തമാക്കി.

ജ്ഞാനപ്പാന സന്ദേശം സൗജന്യമായി എല്ലാവരിലുമെത്തിക്കാൻ ദീർഘകാല കർമ്മപദ്ധതികൾ ആർട് ഓഫ് ലിവിംഗ് തുടരുന്നു . .സമൂഹത്തിൽ കണ്ടുവരുന്നതിന്മകളെയും സ്വാർത്ഥപ്രവർത്തനങ്ങളെയും ഒരുപരിധിവരെ ഇല്ലായ്‌മ ചെയ്യാൻ ജ്ഞാനപ്പാനസന്ദേശത്തിന് കഴിയുമെന്നും ഗുരുദേവ് ശ്രീശ്രീരവിശങ്കർജി പറഞ്ഞൂ .

ശ്രീകൃഷ്ണഭക്തനായ പൂന്താനം രചിച്ച ജ്ഞാനപ്പാന എന്ന ദാർശനിക കാവ്യംപാരായണംചെയ്യുകയും അതിലെ അന്തസ്സത്ത ഉൾക്കൊള്ളുകയും ചെയ്യുന്നതിലൂടെഇന്ന് നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്നാണ് ആർട് ഓഫ് ലിവിംഗിന്റെ പക്ഷം.
ആർട് ഓഫ് ലിവിംഗ് കലാസംഗീതവിഭാഗമായ ”ആലാപി”ന്റെ നേതൃത്വത്തിൽ
ജ്ഞാനപ്പാന പാരായണത്തിനുപുറമെ ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരവും നടത്തിവരുന്നു.
ജ്ഞാനപ്പാനയിൽ 356 വരികളാണുള്ളത്. ഭൗതികമായ നേട്ടങ്ങളൊന്നും മനുഷ്യജന്മത്തെ ഫലവത്താക്കുകയില്ലെന്നും നിരന്തരമായ ഈശ്വരാരാധനകൊണ്ട്മാത്രമേ മനുഷ്യജന്മം സഫലമാകൂവെന്നുമുള്ള അടിക്കുറിപ്പോടുകൂടിയാണ് പൂന്താനംനമ്പൂതിരി ജ്ഞാനപ്പാന എന്ന ദാർശനിക ഗ്രന്ഥം മലയാളഭാഷക്ക് സമ്മാനിച്ചത്.

ഭഗവാൻറെ ആത്യന്തികലക്ഷ്യംഭക്തന്റെ പുരോഗതി മാത്രമാണെന്നും ജ്ഞാനപ്പാന ആലാപനം നടത്താൻ ഗുരുദേവ് ശ്രീശ്രീശങ്കർജി ആഹ്വാനം ചെയ്യുന്നതും അതുകൊണ്ടുതന്നെയാണെന്നും ആർട് ഓഫ് ലിവിംഗ് കേന്ദ്രം വ്യക്തമാക്കുന്നു .

2012 ൽ കൊല്ലത്ത് നടന്ന ആനന്ദോത്സവത്തിലാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ജ്ഞാനപ്പാനപാരായണം മുന്നോട്ടുവെച്ചത്. ഈ മഹാദൗത്യം ഗുരുഭക്തനായ ഡോ.റിജി ജി നായർ ഏറ്റെടുക്കുകയായിരുന്നു .

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിധ്യത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് ആർട് ഓഫ് ലിവിംഗ് കൂട്ടായ്‌മയിൽ അരലക്ഷത്തോളംപേർ പങ്കെടുത്ത സമൂഹ ജ്ഞാനപ്പാന പാരായണയജ്ഞം ഗിന്നസ് ബുക്കിൽ ഇടംകണ്ടെത്തുകയുമുണ്ടായി. തുടർന്ന് കേരളത്തിലെയും കർണ്ണാടകയിലേയും പ്രമുഖകേന്ദ്രങ്ങളിലെല്ലാം ഡോ .റിജിജിനായരുടെ നേതൃത്വത്തിൽ ജ്ഞാനപ്പാന ജ്ഞാനസദസ്സുകൾ നടക്കു കയുമുണ്ടായി.ഇതിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ജ്ഞാനപ്പാനയുടെ അറിവ് പകർന്നു നൽകാനും ഇതിനകം ഡോ .റിജിജി നായർക്ക് കഴിഞ്ഞിട്ടുണ്ട് . അറേബ്യൻ രാജ്യങ്ങളിലും ജ്ഞാനപ്പാനയുടെ സന്ദേശവാഹകനായി ഡോ . റിജിജിനായർ യാത്രതുടരുന്നു .ദുബായിയിലെ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് .0097143346388

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button