Latest NewsIndia

യു.എ.ഇയില്‍ ഭൂചലനം

ഷാര്‍ജ•റാസ് അല്‍ ഖൈമയിലും വടക്കന്‍ എമിറേറ്റിലും ചൊവ്വാഴ്ച വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ്‌ സ്പേസ് സയന്‍സസ് അറിയിച്ചു.

റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എ.ഇയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്ററോളജി വ്യക്തമാക്കി.

യു.എ.ഇ പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 8.59 ഓടെയായിരുന്നു ഭൂചലനം. ഇറാന് തെക്ക് ബന്ദര്‍ അബ്ബാസിന് വടക്കയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Tags

Post Your Comments


Back to top button
Close
Close