Latest NewsBahrain

ബഹ്‌റൈനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ സംഭവം ; നാലു വിദേശികൾക്ക് ദാരുണാന്ത്യം

28 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മനാമ: ബഹ്‌റൈനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുനിലക്കെട്ടിടം തകര്‍ന്നു നാലു വിദേശികൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി മനാമ നെസ്റ്റോക്കു സമീപത്തുണ്ടായ അപകടത്തിൽ ബംഗ്ലാദേശ് ദേശികളായ ജാക്കീര്‍ അബ്ദുള്‍ റാഷിദ് (39), അബ്ദുല്‍ ഹനാന്‍ (53), ജോയ്‌നല്‍ ഇസ്മയില്‍ (29), ആലോ മിയാന്‍ എന്നിവരാണ് മരിച്ചത്. 28 പേരെ പരിക്കുകളോടെ സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ താമസിക്കുന്ന ഇരുന്നൂറോളം പേരിൽ 150പേരും ബംഗ്ലാദേശികളാണ്. ഇന്ത്യക്കാരും സുരക്ഷിതരാണ്. ഇതിലേറെപ്പേരും ആന്ധ്രയില്‍നിന്നുള്ളവരാണ് എന്നാണ് വിവരം. അതേസമയം അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ.

Tags

Post Your Comments

Related Articles


Back to top button
Close
Close