Latest NewsIndia

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് ബിജെപി അല്ല: രാഹുല്‍

ബിക്കാനിറില്‍ മഹാസങ്കല്‍പ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍

ബിക്കാനിര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നല്‍കിയതു പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നു തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് വേണ്ടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും , കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനും, കര്‍ഷകരുടെ സുരക്ഷ ഉറപ്പു വരുത്താനുമാവും കോണ്‍ഗ്രസ് മുഖ്യമന്ത്രി ശ്രദ്ധിക്കുകയെന്നും രാഹുല്‍ ഗന്ധി ഉറപ്പ് നല്‍കി. ബിക്കാനിറില്‍ മഹാസങ്കല്‍പ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

ഡിസംബര്‍ 7-നാണു രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി രണ്ടു ദിവസത്തെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് രാഹുല്‍. കേന്ദ്രത്തില്‍ മോദി സര്‍ക്കാരും സംസ്ഥാനത്ത് വസുന്ധരെ സര്‍ക്കാരും വമ്പന്‍ വാഗ്ദാനങ്ങളാണ് നല്‍കിയത്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും മോദി പറഞ്ഞതു പോലെ 15 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിച്ചോ എന്നും രാഹുല്‍ ചോദിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ താങ്ങുവില ലഭിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Tags

Post Your Comments

Related Articles


Close
Close