Latest NewsInternational

മീ ടൂ കുരുക്കില്‍പ്പെട്ട് മലിംഗയും; ഐപിഎല്ലിനിടെ താരം ലൈംഗിക അതിക്രമം നടത്തിയതായി അജ്ഞാത യുവതി

പെട്ടെന്നു തന്നെ അയാള്‍ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു.

കൊളംബോ: വിവാദമായ മീ ടു കുരുക്കില്‍പ്പെട്ട് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയും. ലോക വ്യാപകമായി ശ്രദ്ധ നേടിയ മീ ടു മുന്നേറ്റത്തിന്റെ ഭാഗമായാണ് ലസിത് മലിംഗക്കെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ മുംബൈയില്‍ വച്ച് യുവതിയെ താരം പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പ്രശസ്ത പിന്നണി ഗായിക ചിന്‍മയി ശ്രീപദയാണ് അജ്ഞാതയായ യുവതിയെ മലിംഗ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പീഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്താതെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു മലിംഗ. മലിംഗ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ചിന്‍മയി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ‘ക്രിക്കറ്റ് താരം ലസിത് മലിംഗ’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാ: ‘പേരു വെളിപ്പെടുത്താന്‍ എനിക്ക് ആഗ്രഹമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയിലെ ഒരു ഹോട്ടലില്‍ സുഹൃത്തിനൊപ്പം താമസിക്കുമ്പോഴാണ് സംഭവം. ഒരു ദിവസം ഹോട്ടലില്‍ ഞാന്‍ സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു. സുഹൃത്ത് തന്റെ റൂമിലുണ്ടെന്ന് പറഞ്ഞ് ഐപിഎല്ലില്‍ കളിക്കുന്ന പ്രശസ്തനായ ഒരു ശ്രീലങ്കന്‍ കളിക്കാരന്‍ എന്റെ അടുത്തെത്തി. ഞാന്‍ അയാളോടൊപ്പം റൂമില്‍ ചെന്നെങ്കിലും സുഹൃത്ത് അവിടെയില്ലായിരുന്നു. പെട്ടെന്നു തന്നെ അയാള്‍ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട് അപമാനിക്കാന്‍ ശ്രമിച്ചു.

എനിക്ക് അയാളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാന്‍ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാളെന്റെ മുഖത്ത് തോന്നിയതെല്ലാം ചെയ്തു. ഇതിനിടെ അയാള്‍ക്ക് മദ്യവുമായി ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ വാതിലില്‍ വന്നുമുട്ടി. അയാള്‍ വാതില്‍ തുറക്കാന്‍ പോയ തക്കത്തിന് ഞാന്‍ എഴുന്നേറ്റ് ഓടി വാഷ് റൂമില്‍ പോയി മുഖം കഴുകി. ഹോട്ടല്‍ ജീവനക്കാരന്‍ പോയതിനൊപ്പം ഞാനും പുറത്തേക്കോടി രക്ഷപ്പെട്ടു. ഭയചകിതയായിരുന്നു ഞാന്‍. അയാള്‍ എന്നെ അപമാനിച്ചു. ഞാന്‍ മനഃപൂര്‍വം അയാളുടെ മുറിയിലേക്കു പോയതാണെന്ന് ആളുകള്‍ പറഞ്ഞേക്കാം. അയാളുടെ പ്രശസ്തി മുതലെടുക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനിച്ചേക്കാം. ഇതു ഞാന്‍ അര്‍ഹിക്കുന്നതാണെന്ന് പറയുന്നവരുമുണ്ടാകാം.

Tags

Post Your Comments

Related Articles


Close
Close