Latest NewsInternational

രാജകീയ വിവാഹത്തില്‍ ശ്രദ്ധാകേന്ദ്രങ്ങളായി ഈ രാജകുമാരിമാര്‍

കാറ്റില്‍ കെയ്റ്റിന്റെ ഫ്രോക്ക് ഉയര്‍ന്ന് പൊന്തിയതോടെ കാത്തിരുന്ന ക്യാമറകണ്ണുകള്‍ മിന്നിമറഞ്ഞു

കഴിഞ്ഞ ദിവസം നടന്ന പ്രിന്‍സസ് യൂജിന്റെ കല്യാണ ചടങ്ങിലാണ് ഡയാന രാജകുമാരിയുടെ മക്കളായ വില്യമിന്റെയും ഹാരിയുടെയും ഭാര്യമാരും വില്യമിന്റെ ഭാര്യ സഹോദരിയും വാര്‍ത്തയിലിടം പിടിച്ചത്. കെയ്റ്റിന്റെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്ത അലക്സാണ്ടര്‍ മക്ക്വീന്‍ ചെയ്ത ഡീപ്പ് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് കെയ്റ്റ് ഈ വിവാഹത്തിന് ധരിച്ചിരുന്നത്. കാറ്റില്‍ കെയ്റ്റിന്റെ ഫ്രോക്ക് ഉയര്‍ന്ന് പൊന്തിയതോടെ കാത്തിരുന്ന ക്യാമറകണ്ണുകള്‍ മിന്നിമറഞ്ഞു. പാവാട മുഴുവനായി പൊങ്ങാതിരിക്കാന്‍ കെയ്റ്റ് ഏറെ കഷ്ട്ടപ്പെടേണ്ടി വന്നു. രാജ്ഞി, ഫിലിപ്പ് രാജകുമാരന്‍, എഡ്വേഡ് രാജകുമാരന്‍, വില്യം രാജകുമാരന്‍, ഹാരി രാജകുമാരന്‍ എന്നിവരുള്‍പ്പെടെ രാജകുടുംബത്തിലെ പ്രധാനികളെല്ലാം തന്നെ ചുറ്റും നില്‍ക്കുമ്പോളാണ് പ്രശസ്ത ഹോളിവുഡ്താരം മര്‍ലിന്‍ മണ്‍റോയുടെ വിഖ്യാതമായ പോസിനെ അനുസ്മരിപ്പിക്കും വിധം കെയ്റ്റിന് അനുഭവമുണ്ടായത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ വധുവിനേക്കാള്‍ പകിട്ടു കുറഞ്ഞ വസ്ത്രങ്ങളാണ് കെയ്റ്റ് എപ്പോഴും ധരിക്കാറ്. കഴിഞ്ഞ വര്‍ഷം ഹാരിയുടെയും മേഘന്റെയും വിവാഹത്തിലും കെയ്റ്റ് ഈ രീതിയില്‍ പകിട്ടു കുറഞ്ഞ ക്രീം നിറത്തിലുള്ള കോട്ടാണ് ധരിച്ചിരുന്നത്. പലപ്പോഴും വ്യത്യസ്ത ചടങ്ങുകളില്‍ ഒരേവസ്ത്രം തന്നെ ധരിക്കാറുമുണ്ട്.

വസ്ത്ര ധാരണം കണ്ട് മേഘന്‍ ഘര്‍ഭിണിയായണോ എന്ന സംശയത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരുടെയും ചര്‍ച്ച. യൂജിന്‍ രാജകുമാരിയുടെയും ജാക്ക് ബ്രൂക്ക് സ്ബാങ്കിന്റെയും വിവാഹച്ചടങ്ങിനെത്തിയവരും ചടങ്ങിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടവരും ഒരുപോലെ പറഞ്ഞു മേഘന്‍ ഇത്തരമൊരു വസ്ത്രം തിരഞ്ഞെടുക്കാന്‍ കാരണം തന്റെ വലുതായി വരുന്ന വയര്‍ ആരും കാണാതിരിക്കാനാണെന്ന്. ഗിവെഞ്ചി ബ്രാന്‍ഡിലുള്ള അയഞ്ഞ നേവി ബ്ലൂ കോട്ടാണ് ധരിച്ചിരുന്നത്. മേഘന്റെ വിവാഹവസ്ത്രവും ജിസൈന്‍ ചെയ്തത് ഗിവിഞ്ചി തന്നെയായിരുന്നു. ഹാരിയും മേഘനും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു എന്നുതന്നെയാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ഉറച്ചു പറയുന്നത്. വില്യം രാജകുമാരനും കെയ്റ്റും തമ്മിലുള്ള വിവാഹശേഷം ബ്രിട്ടണിലെ രാജകീയ വിവാഹങ്ങളില്‍ എപ്പോഴും ശ്രദ്ധപിടിച്ചു പറ്റാറുള്ള ആളാണ് കെയ്റ്റിന്റെ സഹോദരി പിപ്പ മിഡില്‍ടണ്‍. ഇത്തവണ പൂര്‍ണ്ണ ഗര്‍ഭിണിയായ പിപ്പയാണ് യൂജിന്റെ വിവാഹത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചത്. കടും പച്ചനിറമുള്ള വിക്ക് സ്റ്റീഡ് ഗൗണ്‍ അണിഞ്ഞാണ് ഭര്‍ത്താവ് ജെയിംസ് മാത്യൂസിന്റെ കൈപിടിച്ച് പിപ്പ ചടങ്ങിനെത്തിയത്. വിവാഹച്ചടങ്ങില്‍ പേജ് ബോയിയും ഫ്ളവര്‍ ഗേളുമായി നിന്ന കെയ്റ്റിന്റെ മക്കള്‍ ജാര്‍ജ് രാജകുനമാരനും ഷാര്‍ലറ്റ് രാജകുമാരിയും പിപ്പയെ കണ്ട് സന്തോഷം പങ്കുവെച്ചു. ഒരുവര്‍ഷത്തിനിടെ രണ്ടാമത്തെ രാജകീയ വിവാഹത്തിനാണ് പിപ്പ താരമാകുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button