Latest NewsTechnology

ജിയോയുടെ മികച്ച പ്ലാനുകള്‍ ഇവയൊക്കെ

149 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 198 രൂപ, 398 രൂപ, 448 രൂപ, 498 രൂപ എന്നിവയിൽ പ്രതിദിനം 2ജിബി ഡേറ്റ എസ്എംഎസ്, ഫ്രീ കോളിംഗ് സൗകര്യം ആക്‌സസ് ജിയോ ആപ്‌സ് എന്നിവ നല്‍കുന്നു. 28 ദിവസം, 70 ദിവസം, 84 ദിവസം, 91 ദിവസം എന്നിവയാണ് യഥാക്രമം ഈ പ്ലാനുകളുടെ കാലാവധി.

299 രൂപയ്ക്ക് 3ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന പ്ലാന്‍ 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്നു. 509 രൂപയുടെ പ്ലാനിൽ പ്രതിദിനം 4ജിബി ഡേറ്റ 28 ദിവസത്തെ കാലാവധിയോട് കൂടിയും 799 രൂപയ്ക്ക് പ്രതിദിനം 5ജിബി ഡേറ്റ 28 ദിവസത്തെ കാലാവധിയോട് കൂടിയും ലഭിക്കുന്നു.

രണ്ട് സാഷെ പായ്ക്കുകളും അവതരിപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തെ കാലാവധിയോട് കൂടി 0/15ജിബി ഡേറ്റ നല്‍കുന്ന 19 രൂപയുടെയും 1.05ജിബി ഡേറ്റ ഒരാഴ്ചത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 52 രൂപയുടെ ഓഫറുമാണ് അവതരിപ്പിച്ചത്

shortlink

Related Articles

Post Your Comments


Back to top button