Latest NewsJobs & Vacancies

എന്‍.എല്‍.സി ഇന്ത്യാ ലിമിറ്റഡില്‍ നിരവധി ഒഴിവ്

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബര്‍ 25

തമിഴ്നാട്ടിലെ നെയ്വേലി ആസ്ഥാനമായ നവരത്‌ന പൊതുമേഖലാ സ്ഥാപനം എന്‍.എല്‍.സി. ഇന്ത്യാ ലിമിറ്റഡില്‍(മുന്‍പത്തെ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍) അപ്രന്റിസ്ഷിപ്പിന് അവസരം. ടെക്നീഷ്യന്‍ അപ്രന്റിസിന്റെ 335 ഒഴിവും ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 300 ഒഴിവുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്. നിലവില്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും നേരത്തേ പൂര്‍ത്തിയാക്കിയവരും ഒരുവര്‍ഷമോ അതില്‍കൂടുതലോ പ്രവൃത്തിപരിചയമുള്ളവരുടെയും അപേക്ഷ സ്വീകരിക്കുന്നതല്ല. 2016 മാര്‍ച്ച് 31-നോ അതിനുശേഷമോ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകര്‍.ബിരുദം/ ഡിപ്ലോമാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സ്വീകരിക്കുക. രജിസ്ട്രേഷന്‍ പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും The General Manager, Learning & Development Centre, N.L.C India Limited. Block- 20, Neyveli 607 803 എന്ന വിലാസത്തില്‍ തപാലില്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും സന്ദര്‍ശിക്കുക :nlcindia

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബര്‍ 25

പ്രിന്റ്‌ ഔട്ട്‌ ലഭിക്കേണ്ട അവസാന തീയതി : ഒക്ടോബര്‍ 30

Tags

Post Your Comments


Back to top button
Close
Close