Latest NewsKerala

താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പാർവതി

ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് അവര്‍ പറയുന്നത്

കൊച്ചി: താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ ഡബ്ല്യൂ.സി.സിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി നടി പാര്‍വതി രംഗത്ത്. ലളിത ചേച്ചിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും, ഒരുപാട് ആദരവുള്ള നടിയായ അവര്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നെന്നും പാർവതി പറയുകയുണ്ടായി. ‘അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ല. അവര്‍ക്കുള്ളില്‍ തന്നെ ഭിന്നതയാണ്. സൈബര്‍ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചത് തെറ്റാണ്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തുകൊണ്ടാണ്. ഇപ്പോള്‍ വ്യക്തിപരമായ വൈരാഗ്യം ആക്കി മാറ്റുകയാണ്. അവര്‍ക്കിടയില്‍ തന്നെ വ്യക്തത ഇല്ല. അവിടെ പോയി കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ലെന്നും പാർവതി പറയുകയുണ്ടായി.

‘രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ പറയാനുള്ളത്, ശ്രീ ജഗദീഷ് പുറത്തു വിട്ട പത്രകുറിപ്പാണോ അവരുടെ യഥാര്‍ത്ഥ ഔദ്യോഗിക പ്രതികരണം അതോ ഇപ്പോള്‍ സിദ്ധിഖ് സാറും കെ.പി.എ.സി.ലളിത ചേച്ചിയും കൂടി ഇരുന്ന് സംസാരിച്ചതാണോ എ.എം.എം.എയുടെ ഔദ്യോഗിക പ്രതികരണം. അതേപോലെ അവര്‍ പറയുകയും ചെയ്തു മഹേഷ് എന്ന നടന്‍ ഇവര്‍ക്ക് വേണ്ടി ഘോരം ഘോരം വാദിച്ചത് ഇവര്‍ പറഞ്ഞിട്ടല്ലെന്ന്. നമുക്കറിയാനുള്ളത് ആര് പറയുന്നതാണ് കേള്‍ക്കേണ്ടത് എന്നതാണെന്നും പാർവതി കൂട്ടിച്ചേർത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close