Latest NewsInternational

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് ‌സി​രി​സേ​ന ഫോ​ണി​ൽ സം​സാ​രിച്ചു

ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​പ്ര​ചാ​ര​ണ​ങ്ങ​ളെ​ന്നാ​ണു പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ദം

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ത​ന്നെ വ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റോ ​ശ്ര​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ന്നു സി​രി​സേ​ന പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഫോ​ണ്‍ സം​ഭാ​ഷ​ണം.

ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റോ ​ത​ന്നെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ന്ന് സി​രി​സേ​ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​താ​യാ​ണു ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​ഞ്ഞി​ട്ടാ​ണോ ഇ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഹ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു തൊ​ട്ടു മു​ന്പാ​യാ​ണ് സി​രി​സേ​ന​യു​ടെ ആ​രോ​പ​ണം.

തന്റെ പേരിലുള്ള ഈ ​റി​പ്പോ​ർ​ട്ട് സി​രി​സേ​ന ത​ള്ളി​ക്ക​ള​ഞ്ഞ​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​പ്ര​ചാ​ര​ണ​ങ്ങ​ളെ​ന്നാ​ണു പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ദം. ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റു​മാ​യി സി​രി​സേ​ന ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം മോ​ദി​യു​മാ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ സൂ​ചി​പ്പി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close