KeralaLatest News

ആക്രമത്തിനിരയായ നടി ദിലീപിനെതിരെ പരാതി നൽകിയിരുന്നു: വെളിപ്പെടുത്തലുമായി ഇടവേള ബാബു

നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും

കൊച്ചി: ആക്രമത്തിനിരയായ നടി ദിലീപിനെതിരെ പരാതി നൽകിയിരുന്നുവെന്ന് ഇടവേള ബാബു. തന്റെ അവസരങ്ങള്‍ ദിലീപ് നിഷേധിക്കുന്നുവെന്ന് ആക്രണത്തിനിരയായ നടി പരാതിപ്പെട്ടിരുന്നെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇടവേളയുടെ വെളിപ്പെടുത്തല്‍.

നടിയുടെ പരാതിയില്‍ കുറച്ച്‌ വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും, ദിലീപിനോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നുമായിരുന്നു പ്രതികരണമെന്ന് ഇടവേളബാബു മൊഴിയില്‍ പറയുന്നു. ഇരയായ നടിയും കാവ്യാ മാധവനും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച്‌ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദിഖ് പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button