MollywoodLatest NewsNews

പേർളിക്കൊപ്പം എന്തിനും ഏതിനും ശ്രീനി; ബിഗ് ബോസ് താരങ്ങളുടെ വിശേഷങ്ങൾ

ബിഗ് ബോസ് മലയാളത്തിലെ ശ്രദ്ധേയരായ മത്സരാർത്ഥികളും ഹൗസിലെ പ്രണയജോഡികളും ആയിരുന്നു പേർളിയും ശ്രീനേഷും

ബിഗ് ബോസ് മലയാളത്തിലെ ശ്രദ്ധേയരായ മത്സരാർത്ഥികളും ഹൗസിലെ പ്രണയജോഡികളും ആയിരുന്നു പേർളിയും ശ്രീനേഷും. പ്രണയത്തിൽ ആണെങ്കിലും ഇരുവരും പിരിയും എന്നാണ് കരുതിയത്. പക്ഷെ ഹൗസിൽ നിന്നും പുറത്തിറങ്ങിയ ഇവർ മാതാപിതാക്കളും ആയി സംസാരിച്ച് അവരുടെ ബന്ധം കൂടുതൽ ശക്തം ആകിയിരിക്കുകയാണ്.

ഇപ്പോള്‍ പേളിയ്ക്ക് വേണ്ടി സജീവമായി ശ്രീനിഷ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് അക്കാര്യമെന്താണെന്ന് ശ്രീനി പറഞ്ഞിരിക്കുന്നത്. ടിവി അവതാരകയായി ശ്രദ്ധ നേടിയ താരം ആണ് പേർളി. അതിനു പുറമെ ഒരുപാട് സിനിമകളിൽ മുഖ്യ കഥാപാത്രം ആയും പേർളി അഭിനയിക്കുന്നുണ്ട്. ശ്രീനേഷ് തമിഴ് മലയാളം സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരവും ആണ്.

ചുരുളമ്മയ്ക്കൊപ്പം

പേളിയുമായിട്ടുള്ള പ്രണയം വന്നതോടെ ശ്രീനിഷിന്റെ പേരിലും പേളിയുടെ പേരിലും ഫാന്‍സ് ക്ലബ്ബുകള്‍ ആരംഭിച്ചിരുന്നു. പുറത്ത് വന്ന ഇരുവരും വിവാഹത്തിന് വേണ്ടിയുള്ള തീരുമാനത്തില്‍ എത്തിയിരുന്നു. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകും എന്നാണ് അറിയുന്നത്. പേർളി അഭിനയിച്ച് ഉടൻ പുറത്തിറങ്ങുന്ന ഹൂ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം ശ്രീനേഷ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തിരുന്നു.

Tags

Post Your Comments


Back to top button
Close
Close