KeralaLatest News

ശബരിമല വിഷയം ; പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി

സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പന്തളം രാജകൊട്ടാരം.

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി. രാജവാഴ്ച കഴിഞ്ഞകാര്യം പന്തളം രാജകുടുംബം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത്. ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നതെന്നും ശബരിമല നട അടച്ചിടുമെന്ന് പറയുന്ന തിരുമേനി ശമ്പളക്കാരനാണെന്നും മന്ത്രി വിമർശിച്ചു.

സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞത്. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പന്തളം രാജകൊട്ടാരം.

Related Articles

Post Your Comments


Back to top button