Latest NewsInternational

സര്‍ക്കാരിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയ സാമ്പത്തിക വിദഗ്ധന്‍ അറസ്റ്റിൽ

‘ഈസ് ഈജിപ്ത് റിയലി പുവര്‍ കണ്ട്രി’ എന്നതാണ് പുസ്തകം

കെയ്‌റോ: സര്‍ക്കാരിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയ സാമ്പത്തിക വിദഗ്ധന്‍ അറസ്റ്റിൽ .ഈജിപ്തിലെ വിവാദ സാമ്പത്തിക വിദഗ്ധന്‍ അബ്ദുല്‍ ഖലീലിനെ ഈജിപ്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തിക- സാമൂഹിക പ്രതിസന്ധിയെ വിമര്‍ശിച്ച് പുസ്തകം രചിച്ചതിനാണ് അറസ്റ്റ്.

‘ഈസ് ഈജിപ്ത് റിയലി പുവര്‍ കണ്ട്രി’ എന്ന പൂസ്തകമെഴുതിയതിനാണ് അറസ്റ്റ്. പുസ്തകത്തിന്റെ പ്രഭാഷണം അധികൃതര്‍ മരവിപ്പിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്. അബ്ദുല്‍ അല്‍ഫത്തഹ് അല്സീസിയുടെ ഭരണത്തേയും പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അല്സീസിയുടെ നയങ്ങള്‍ രാജ്യത്തെ കൂടുതല്‍ ദരിദ്രമാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു.

മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഫറൂഖിന്റെ ഭാര്യ റോയറ്റേഴ്‌സിനോട് പറഞ്ഞു. അറസ്റ്റിന്റെ കാരണം ആ സമയത്ത് വ്യക്തമാക്കിയില്ലെന്നും അവര്‍ പറഞ്ഞു,

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button