KeralaLatest News

പിണറായി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കണ്ട: രമേശ് ചെന്നിത്തല

1939 ല്‍ ഉണ്ടായ ഒരു പാര്‍ട്ടി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ല

തിരുവനന്തപുരം: കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ പിണറായി വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1939 ല്‍ ഉണ്ടായ ഒരു പാര്‍ട്ടി കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കാനായിട്ടില്ല. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് കോണ്‍ഗ്രസാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ചെന്നിത്തല പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ് പിണറായിയെങ്കില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കോനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നു. സമചിത്തതയോടെ ഇത്തരം പ്രശ്നങ്ങളെ നേരിടണമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനു മുമ്പും സുപ്രീം കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട് അതൊന്നും നടപ്പാക്കാന്‍ ഇത്ര ആവേശം സര്‍ക്കാറിനില്ല. ഇത് കേരള ജനതയെ കബളിപ്പിക്കലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close