Kerala

കേരള പുനര്‍നിര്‍മാണത്തിന് കോഗ്‌നിസെന്റ് രണ്ടു കോടി നല്‍കി

കൊച്ചി : കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന യു. എസ്. ആസ്ഥാനമായ ഐ. ടി കമ്പനി കോഗ്‌നിസെന്റ് രണ്ടു കോടി രൂപ നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കമ്പനിയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാംകുമാര്‍ രാമമൂര്‍ത്തി, കേരളത്തിലെ മേധാവി ജോസഫ് കോര എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക നല്‍കിയത്. ഐ. ടി സെക്രട്ടറി ശിവശങ്കര്‍, ഐ. ടി പാര്‍ക്ക് സി. ഇ. ഒ ഋഷികേശ് നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button