KeralaLatest NewsNews

1500 പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പ് ഇങ്ങനെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പാർട്ടി ഭേദമന്യേ മലയാളക്കര മുഴുവൻ നൽകിയ സഹായധനമാണ് ദുരിതാശ്വാസനിധിയിലുള്ളത്. എന്നാൽ, ഇവിടെയും അഴിമതി നടക്കുന്നുണ്ടെന്ന റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് ഇന്നലെ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അർഹതയില്ലാത്തവർക്ക് സഹായം നൽകാൻ ഏജന്റുമാർ പ്രവർത്തിക്കുന്നുവെന്നും, ഇതിന് കലക്ടറേറ്റിലെ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നുമാണ് റിപ്പോർട്ട്.

സമർപ്പിക്കുന്ന അപേക്ഷകളിൽ പലതിലും അപേക്ഷകന്റെ ഫോൺ നമ്പറിന് പകരം ഏജന്റുമാരുടെ നമ്പറുകളാണുള്ളതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. സഹായധനം ലഭിച്ചാൽ ഏജന്റുമാർ തുകയുടെ പങ്കുപറ്റുകായും ഒരു വിഹിതം, കലക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യുന്നു. പരിക്കേറ്റവർ, സഹായം ആവശ്യമുള്ളവർ എന്ന വ്യാജേന അനർഹരായ ആളുകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഒരേ ഡോക്ടർമാർ ആണ് എന്നതാണ് മറ്റൊരു ചതി. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി. സമാനമായ രീതി കൊല്ലത്തും, കരുനാഗപ്പള്ളിയിലും നടന്നതായി വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് സമർപ്പിച്ച 16 അപേക്ഷകളിലും തുക നൽകിയതായി കണ്ടെത്തി. എറണാകുളത്തെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാസഹായധനമായി മൂന്ന് ലക്ഷവും മറ്റൊരു വിദേശ മലയാളിക്ക്‌ 45,000 രൂപയുമാണ് അനുവദിച്ചത്. വിദഗ്‍ധർ അല്ലാത്ത ഡോക്ടർമാർ ഗുരുതര രോഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയതും കണ്ടെത്തി. വരുമാന സർട്ടിഫിക്കറ്റുകളുടെയും മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെയും ആധികാരികത വിജിലൻസ് പരിശോധിക്കും.

ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി കളക്ടറേറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും ലഭിക്കാറുള്ളത്. ഈ അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയക്കും. തുടർന്ന് പണം ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് വരും. കാലങ്ങളായി ഇതാണ് രീതി. ഇതിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button