Latest NewsInternational

വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്

പാരീസ്: സിംഹക്കുട്ടിയെ വീടിനുള്ളില്‍ വളര്‍ത്തിയ 30കാരന്‍ പിടിയിൽ. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം. സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടിയിലായത്. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്. പൂര്‍ണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി.

യുവാവ് മുൻപും മോഷണക്കുറ്റങ്ങള്‍ക്കടക്കം പലതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മുൻപും 2017ല്‍ വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തുകയും അതിനൊപ്പം സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button