KasargodKeralaNattuvarthaLatest NewsNews

അഞ്ചു മക്കളുടെ മാതാവായ 36കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു: പ്രതി പിടിയിൽ

കാസർഗോഡ്: അഞ്ചു മക്കളുടെ മാതാവായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ . ഹോസ്ദുർഗിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പൊലീസിന് ശകാര വര്‍ഷം: ഗവര്‍ണര്‍ക്കെതിരായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എസ്എഫ്ഐയുടെ ബാനറുകള്‍ നീക്കി

സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ നൽകിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയും യുവതിയും മുൻ പരിചയമുണ്ട്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്തതിനെ തുടർന്ന്, സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button