Latest NewsMobile Phone

ആകാംഷയോടെ കാത്തിരുന്ന നോക്കിയയുടെ ബനാന ഫോണ്‍ ഇന്ത്യൻ വിപണയിൽ

റീടെയില്‍ ഷോപ്പുകളിലും നോക്കിയ സ്‌റ്റോറുകളിലും ഫോൺ ലഭ്യമാകും.

ഏവരും ആകാംഷയോടെ കാത്തിരുന്ന നോക്കിയയുടെ ബനാന ഫോണ്‍ 8110 4 ജി വേര്‍ഷന്‍ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. 2.45 ഇഞ്ച് ഡിസ്പ്ലേ, 512 ജിബി റാം 4ജിബി ഇന്റേര്‍ണല്‍ മെമ്മറി(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം), എല്‍ഇഡി ഫ്ളാഷ് ലൈറ്റോടുകൂടിയ 2 എംപി റിയര്‍ ക്യാമറ. 1,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകൾ. കൂടാതെ സ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്റ്, സ്നേക്ക് ഗെയിം എന്നിവയെല്ലാം ഫോണില്‍ ലഭ്യമാണ്.

NOKIA

ബനാന യെല്ലോ ഓപ്ഷന്‍, ട്രഡീഷണല്‍ ബ്ലാക്ക് ഓപ്ഷന്‍ എന്നീ രണ്ട് കളര്‍ വാരിയന്റുകളിലുള്ള ഫോണിന് 5,999 രൂപയാണ് വില. റീടെയില്‍ ഷോപ്പുകളിലും നോക്കിയ സ്‌റ്റോറുകളിലും ഫോൺ ലഭ്യമാകും.

NOKIA 4110

Tags

Related Articles

Post Your Comments


Back to top button
Close
Close