KeralaLatest News

ഫാദര്‍ കുര്യക്കോസിന്റെ സംസ്‌കാരത്തിന് സിസ്റ്റര്‍ അനുപമ എത്തി

ഇടവകക്കാര്‍ പള്ളിമേടയില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ : ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ \സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയേയും സംഘത്തേയും ഇടവകക്കാര്‍ തടഞ്ഞു. ഇവര്‍ പള്ളിമേടയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതു ഇടവകക്കാരില്‍ ചിലര്‍ തടയുകയും പള്ളിമേടയില്‍നിന്നു പുറത്താക്കുകയും ചെയ്തു.

സിസ്റ്റര്‍ അനുപമയുടെ ഇടവകയായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിലായിരുന്നു സംഭവം. സ്വന്തം ഇടവകക്കാരില്‍നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നു സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ഫാ. കുര്യാക്കോസ് കാട്ടുതറ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും എല്ലാത്തിലും താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നയാളാണു ഫാദറെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button