Latest NewsIndia

ബി.ജെ.പി അധ്യക്ഷയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൂത്തുക്കുടി•വിമാനത്തില്‍ വച്ച്‌ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. വിമാനത്തില്‍ വച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയ എന്ന സഹയാത്രികയോടാണ് തമിളിസൈ അപമര്യാദയായി പെരുമാറിയത്. ചെന്നൈയില്‍ നിന്നും തൂത്തുക്കുടിയിലേക്ക് വന്ന വിമാനത്തില്‍ വാക്കാണ് സംഭവം.

സോഫിയയുടെ പിതാവിന്റെ പരാതിയില്‍ തൂത്തുക്കുടി മജിസ്‌ട്രേറ്റ് കോടതിയാണ് തമിളിസൈയ്ക്കെതിരെ കേസെടുക്കാന്‍ പോലീസിന് ഉത്തരവ് നല്‍കിയത്.

ലോയിസിനെ തമിളിസൈ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തമിളിസൈയുടെ പരാതിയില്‍ ലോയിസിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലോയിസിന്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close