Latest NewsGulf

യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഈ രാജ്യത്തേയ്ക്ക് പോകുന്നതിന് യു.എ.ഇ മന്ത്രാലയത്തിന്റെ വിലക്ക്

ദുബായ് : യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ ജോര്‍ദാനിലേയ്ക്ക് പോകുകയോ സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. ജോര്‍ദാനിലെ കാലാവസ്ഥ മോശമായതും, വെള്ളപ്പൊക്കവും കാരണമാണ് ജോര്‍ദാനിലെയ്ക്ക് പോകുന്നതിന് മന്ത്രാലയം ജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അമാനിലെ യു.എ.ഇ എംബസിയാണ് ജോര്‍ദാനിലെ പ്രതികൂല കാലാവസ്ഥയെ കുറിച്ചും, സാംക്രമിക രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരങ്ങള്‍ യു.എ.ഇ മന്ത്രാലയത്തിന് കൈമാറിയത്. ജോര്‍ദാനിലെ യു.എ.ഇ പൗരന്‍മാര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും 065934780, 065934781 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും എംബസി അധികൃതരുടെ നിര്‍ദേശം ഉണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close