KeralaLatest News

രാഹുൽ ഈശ്വറിനോട് പുച്ഛം മാത്രം… ഞാൻ പറഞ്ഞ കാര്യങ്ങൾ കൈരളിയും ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിച്ചു: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എ.ബി.വി.പി പ്രവര്‍ത്തക

തിരുവനന്തപുരം•ശബരിമല വിഷയത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ കൈരളിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിക്കുകയായിരുന്നുവെന്ന് എ.ബി.വി.പി പ്രവര്‍ത്തക ശ്രീ പാര്‍വതി. കൈരളി ഓൺലൈൻ വിളിച്ചു എന്നോട് ശബരിമല വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ മാത്രമാണ് തന്‍ എന്റെ അഭിപ്രായം പറയുകയുണ്ടായതെന്നും ശ്രീ പാര്‍വതി പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തനിക്ക് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും വധഭീഷണി ഉണ്ടായെന്ന പ്രചാരണവും ശ്രീപാര്‍വതി തള്ളി.

ശബരിമലയിൽ വിശ്വാസികൾ ആയുള്ള ആൾക്കാർ പ്രശ്നം ഉണ്ടാക്കികൊണ്ട് സ്ത്രീകളെ തടയില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കലാപം സൃഷ്ടിച്ചു കൊണ്ട് ശബരിമലയിലേക്ക് പോകാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രീപര്‍വതി വ്യക്തമാക്കി.

രാഹുല്‍ ഈശ്വറിനെതിരെയും ശ്രീപാര്‍വതി പ്രതികരിച്ചു. രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം.ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയo ആയ ശബരിമല അദ്ദേഹത്തിന്റെ കുടുംബ സ്വത്തല്ല…ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നാടകo കളിക്കുന്ന രാഹുലിന്റെ വിശ്വാസികളുടെ സ്വത്തിൽ(നടവരവ്) നിന്നുള്ള കയ്യിട്ടു വാരൽ അധികകാലം മുന്നോട്ടു പോകില്ല… തന്ത്ര വിദ്യ പഠിച്ച അവർണ്ണ ബ്രഹ്മണൻ ശബരിമല ശാന്തി ആകുന്ന അയ്യനെ പൂജിക്കുന്ന കാലം വിദൂരമല്ലെന്നും ശ്രീപാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീപാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈരളി ഓൺലൈൻ മീഡിയയ്ക്ക് ഞാൻ നൽകിയ ഇന്റർവ്യൂ നെ കുറിച്ച് എനിക്കു പറയാൻ ഉള്ളത്….

എന്റെ അഭിപ്രായങ്ങൾ പലപ്പോഴും ഫേസ്ബുക്കിലും അതുപോലെ തന്നെ എനിക്ക് ലഭിക്കുന്ന വേദികളിലും പറയാറുണ്ട്….

അങ്ങനെ കൈരളി ഓൺലൈൻ വിളിച്ചു എന്നോട് ശബരിമല വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ എന്റെ അഭിപ്രായം പറയുകയുണ്ടായത്.

ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരി അല്ലാത്തത് കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളിൽ എത്രത്തോളം ദ്വയാർദ്ധം ഉണ്ടെന്നോ അല്ലെങ്കിൽ ആ ചോദ്യം എങ്ങനെ വളച്ചൊടിക്കുമെന്നോ, ആ ചോദ്യത്തിന് തുറന്നു ഉത്തരം പറഞ്ഞാൽ അതുകൊണ്ട് എന്ത് ഇമ്പാക്റ്റ് ഉണ്ടാകുമെന്നോ ഞാൻ ചിന്തിച്ചില്ല. .

ഞാൻ ഒരു എബിവിപി പ്രവർത്തകയാണ്. സംഘ പരിവാറിന്റെ പല സംഘടനകളായും അതിലെ പ്രവർത്തകരുമായും ആത്മബന്ധം ഉള്ള വ്യക്തി ആണ്. ഞാൻ എന്റെ അഭിപ്രായം ഫേസ്ബുക് ഇൽ മാത്രമല്ല ആര്‍.എസ്.എസിന്റെ വാരികയായ കേസരിയിൽ പറഞ്ഞിട്ടും അവർ പബ്ലിഷ് ചെയ്തിട്ടുമുണ്ട്, സംഘടനകൾ ഒരു അഭിപ്രായ സമന്വയത്തിൽ എത്തുന്നതിന് മുൻപ്.

ഒരു വ്യക്തി എന്ന നിലയിൽ എനിക്കു എന്റെ അഭിപ്രായം പറയാൻ ഉള്ള അവകാശം ഉണ്ട്. എന്റെ അഭിപ്രായത്തെ അനുകൂലിക്കുവാനും, എതിർക്കുവാനുമുളള അവകാശവും ഏവർക്കുമുണ്ട്.

എന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ കൈരളിയും ചില ഓൺലൈൻ മാധ്യമങ്ങളും വളച്ചൊടിച്ചതിൽ വിഷമം ഉണ്ട്.

ശബരിമല വിഷയത്തിൽ എ.ബി.വി.പി യും അനുബന്ധ സംഘടനകളും അഭിപ്രായം പറയുന്നതിന് മുൻപ് പല രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ പലഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഞാനും എന്റെ അഭിപ്രായം പറഞ്ഞിരുന്നു.

എന്നാൽ സംഘടന അഭിപ്രായം പറഞ്ഞതിന് ശേഷവും ചില ഓൺലൈൻ മഞ്ഞ പത്രങ്ങൾ എന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭവും, എനിക്ക് ദ്രോഹവും ചെയ്യുകയുണ്ടായി.

#എനിക്ക് RSS ന്റെ ഏതെങ്കിലും നേതാക്കളിൽ നിന്നോ RSS /ക്ഷേത്രീയ സംഘടനകളിൽ നിന്നോ വധഭീഷണി ഉണ്ടായിട്ടില്ല. ഈ മാധ്യമത്തിൽ വാർത്ത വന്ന സമയത്തു തന്നെ ഞാൻ നിലവിലുള്ള concern പോലീസ് സ്റ്റേഷൻ ഇൽ എനിക്ക് ഭീഷണിയില്ല എന്നത് കുടുംബസമേതം അറിയിക്കുകയും ചയ്തു.

ശബരിമലയിൽ വിശ്വാസികൾ ആയുള്ള ആൾക്കാർ പ്രശ്നം ഉണ്ടാക്കികൊണ്ട് സ്ത്രീകളെ തടയില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കലാപം സൃഷ്ടിച്ചു കൊണ്ട് ശബരിമലയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോടതി വിധിയെ മാനിക്കുന്നു. ഒപ്പം സാധാരണ ജനങ്ങളുടെ മനോവികാരത്തെയും…

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ആർത്തവം അവിടെ ഒരു പ്രശ്നമായി വരുന്നില്ല എങ്കിലും, ആർത്തവം തെറ്റാണന്നോ അത് അശുദ്ധമാണെന്നോ ഇന്ന് ഏതെങ്കിലും ഒരു മതമോ വിശ്വസിയോ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതുവരെ ഒരു ക്ഷേത്രത്തിൽ നിന്നും ഒരു സ്ത്രീയെയും ആർത്തവത്തിന്റെ പേരിൽ ഇറക്കിവിട്ടതായി ഒരു വാർത്ത പോലും ഇല്ല. ആർത്തവം അശുദ്ധo അല്ല. അങ്ങനെ പറയാൻ ഉള്ള അവകാശവും ആർക്കും ഇല്ല.

ഇങ്ങനെ ഒരു വാർത്ത വന്നതിനു ശേഷം പലരും അവരുടെ ഭാഗത്തു നിന്നും എന്നെ contect ചെയ്യുകയും അന്വേഷിക്കുകയും ഉണ്ടായി. അതിനപ്പുറം ആരും ഭീഷണിപെടുത്താനോ force cheyyano vannittilla

ഞാനൊരു അയ്യപ്പഭക്തയാണ്.

വിശ്വാസ പ്രമാണങ്ങളിൽ ഞൊടിയിട കൊണ്ടൊരു മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകർക്കും.. ഒരു സമൂഹത്തിന്റെ ചിന്താഗതി ഒന്നടങ്കം മാറേണ്ടതുണ്ട്… അങ്ങിനെ ഒരു മാറ്റത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്… അങ്ങനെ ഒരു മാറ്റം വരുമ്പോൾ.. അന്നെനിക്ക് ശ്വാസമുണ്ടെങ്കിൽ ഞാനും പോവും അയ്യനെ കാണാൻ??? നോമ്പ് നോറ്റ്, കറുപ്പുടുത്ത്, മുദ്ര ധരിച്ച്, ഇരുമുടിയേന്തി, ശരണം വിളിച്ച്, സർവ്വവും അയ്യനിൽ ലയിപ്പിച്ചു തത്വമസിയായി…
സ്വാമി ശരണം….

രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം… ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയo ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല…ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നാടകo കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തിൽ(നടവരവ്) നിന്നുള്ള കയ്യിട്ടു വാരൽ അധികകാലം മുന്നോട്ടു പോകില്ല… തന്ത്ര വിദ്യ പഠിച്ച അവർണ്ണ ബ്രഹ്മണൻ ശബരിമല ശാന്തി ആകുന്ന അയ്യനെ പൂജിക്കുന്ന കാലം വിദൂരമല്ല… ???

ഇതാണ് എന്റെ നിലപാട്….

(NB: ഭീഷണി ഉണ്ടോ ഉണ്ടോ ന്നു ഒരു നൂറുവട്ടം ചോദിച്ചപ്പോൾ ഫ്രണ്ട്സ് വെറുതെ തമാശയക്കു കൊന്നുകളയും എന്ന് പറഞ്ഞിട്ടുണ്ട് ന്നു പറഞ്ഞു ചിരിച്ചപ്പോൾ ??‍♀എന്റെ ചേച്ചി നിങ്ങൾ കൂടെ ഇരുന്നു ചിരിച്ചിട്ട് അതിനെ ഇങ്ങനെ അങ്ങ് ആക്കിയല്ലോ…എന്റെ പീപ്പിൾ ചേച്ചി നിങ്ങൾ കിടു ആണ് ??‍♀??‍♀)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കൈരളി ഓൺലൈൻ മീഡിയയ്ക്ക് ഞാൻ നൽകിയ ഇന്റർവ്യൂ നെ കുറിച്ച്…

Gepostet von Sreeparvathy Omkar am Freitag, 26. Oktober 2018

Tags

Post Your Comments

Related Articles


Back to top button
Close
Close